ജില്ലാ പഞ്ചായത്തിന്റെ ട്രാൻസ്‌ജെൻഡർ ഗ്രാമസഭ

Tuesday 14 February 2023 12:08 AM IST
ജില്ല പഞ്ചായത്തിന്റെ ട്രാൻസ്‌ജെൻഡർ ഗ്രാമസഭയിൽ നിന്ന്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ട്രാൻസ്‌ജെൻഡർ ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സനിത റഹിം അദ്ധ്യക്ഷയായി.ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ. ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ.വിഭ മുഖ്യാതിഥിയായി. കൊച്ചി സഹൃദയ ഡയറക്ടർ ഫാ.ജോസ്,​

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്, ആശ സനിൽ, എം.ജെ. ജോമി, കെ.ജി.ഡോണോ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ്, എ.എസ്.അനിൽകുമാർ, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ലിസി അലക്‌സ്, റഷീദ സലീം,​ തുടങ്ങിയവർ പങ്കെടുത്തു.