സ്ത്രീധനത്തിനെതിരെ 'രസികപ്രിയ'
Tuesday 14 February 2023 12:24 AM IST
കൊച്ചി: സ്ത്രീധനമെന്ന കാഴ്ചപ്പാടിനെതിരെ രാഗ സൊസൈറ്റി ഒരുക്കുന്ന ദൃശ്യാവിഷ്കാരം 'രസികപ്രിയ' ഇന്ന് പുറത്തിറക്കും. വൈകിട്ട് 3.15ന് കബ്രാൾ യാഡിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റീസ് ദേവൻരാമചന്ദ്രൻ മുഖ്യാതിഥിയാകും. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, നടി കുശ്ബു, ബോസ് കൃഷ്ണമാചാരി എന്നിവർ സന്നിഹിതരായിരിക്കും.
അപർണ രാജീവും വിജയ് യേശുദാസും ചേർന്നാണ് രസികപ്രിയയ്ക്കായി ഗാനം ആലപിച്ചിരിക്കുന്നത്. പരമ്പരാഗത കാഞ്ചീപുരം സാരി കാമ്പയിനിന്റെ ഭാഗമായുള്ള ഗാനത്തിനൊപ്പം അവതരണവും ഉൾക്കൊള്ളിച്ചാണ് രസികപ്രിയ ഒരുക്കിയിട്ടുള്ളതെന്നും 2020ൽ സ്ത്രീധനക്കേസുകൾ 25ശതമാനം വർദ്ധിക്കുകയും 20 സ്ത്രീകൾ ഇക്കാരണത്താൽ മരിച്ചതായും അണിയറ പ്രവത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.