ആദിവാസി യുവാവിന്റെ മരണം: എസ്.സി, എസ്.ടി കമ്മിഷൻ റിപ്പോർട്ട് തേടി

Tuesday 14 February 2023 1:32 AM IST

കോഴിക്കോട്: ആദിവാസി യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ എസ്.സി, എസ്.ടി കമ്മിഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന ആവശ്യപ്പെട്ടതായി കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു. തുടർന്ന് കമ്മിഷൻ മരിച്ച വിശ്വനാഥന്റെ വീട് സന്ദർശിക്കും. ആദിവാസിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അട്രോസിറ്റി നിയമപ്രകാരം കേസെടുക്കണം. ഇത്തരത്തിൽ കേസെടുത്താൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും, കുടുംബത്തിലെ ഒരാൾക്ക് ജോലിയും മാസം തോറും സ്റ്റൈപ്പന്റും നൽകണമെന്ന് നിയമമുണ്ട്. ഇത്തരത്തിലുള്ള നിർദ്ദേശം കമ്മിഷൻ നൽകും. കേസിന്റെ തുടർ നടപടികൾ പരിശോധിക്കും. ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പടെ പരിശോധിക്കും. ശാസ്ത്രീയ അന്വേഷണം നടത്തണം. പൊലീസിന് വേണ്ട നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.