എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം

Tuesday 14 February 2023 12:04 AM IST
എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആലപ്പാട്ട് അനുവദിച്ച ഐ.ടി.എയും തഴവയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്വന്തം കെട്ടിടവും ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അഖിൽ വിശ്വലാൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. ആദിൽ രക്തസാക്ഷി പ്രമേയവും അപ്പുസുതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.അഖിൽ വിശ്വലാൽ, ത്രിപതി, അഭിഷേക് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി ഗോപികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.സന്ദീപ് ലാൽ, ആര്യ പ്രസാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്രി പ്രസിഡന്റ് ബി.കെ.ഹാഷിം, സെക്രട്ടറി അബാദ്ഫാഷ, മുഹമ്മദ് ഷാഹിൽ, അലീന, മിഥുൻ സഹദ്, മഹേശ്വർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ പ്രവീൺ മനയ്ക്കൽ സ്വാഗതം പറഞ്ഞു. സുധീന്ദ്രനാഥ്‌ (പ്രസിഡന്റ് ) ,മിഥില, അമൽ വിക്രമൻ (വൈസ് പ്രസിഡന്റുമാർ), മുസാഫിർ സുരേഷ് (സെക്രട്ടറി), തൃപതി, മഹേശ്വർ (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു

Advertisement
Advertisement