യു.ഡി.എഫിന്റെ രാപ്പകൽ സമരം ഇന്ന് അവസാനിക്കും

Tuesday 14 February 2023 12:06 AM IST

തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതിവർദ്ധനയ്ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായുള്ള രാപ്പകൽ സമരം തുടങ്ങി.നേരത്തെ നിയമസഭാ കവാടത്തിൽ നാല് യു.ഡി.എഫ് എം.എൽ.എമാർ നടത്തിയ സത്യഗ്രഹ സമരത്തിന്റെ തുടർച്ചയാണ് രാപ്പകൽ സമരം.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്രു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണ് സമരം. ഇന്നലെ വൈകിട്ട് കോഴക്കോട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സമരം ഇന്ന് രാവിലെ 10ന് സമാപിക്കും.വിവിധ ജില്ലകളിലായി യു.ഡി.എഫ് ഘടക കക്ഷിനേതാക്കളും മുതിർന്ന കോൺഗ്രസ് നേതാക്കളും സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ സമരം സെക്രട്ടേറിയറ്രിന് മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.