മത്സ്യ തൊഴിലാളികളോടുള്ള അവഗണന പ്രതിഷേധാർഹം: ബിന്ദു കൃഷ്‌ണ 

Tuesday 14 February 2023 12:24 AM IST

കൊല്ലം:മത്സ്യ തൊഴിലാളികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ അവഗണന പുതിയ ബജറ്റിലൂടെയും തുടരുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ പറഞ്ഞു. മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ബഡ്ജറ്റ് കത്തിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്‌ണ.ജില്ലാ പ്രസിഡന്റ് ബിജു ലുക്കോസ് അദ്ധ്യക്ഷനായി.നേതാക്കളായ എ.സി.ജോസ്, എഫ്.അലക്സാണ്ടർ, ആർ.കൃഷ്ണദാസ്, ജെ.സെബാസ്റ്റ്യൻ, ആഗസ്റ്റിൻ ലോറൻസ്, ജി.റൂഡോൾഫ്, ബേബിച്ചൻ, യോഹന്നാൻ, എസ്.എഫ്.യേശുദാസ്, ജോബായ്, ജോർജ് റിച്ചാർഡ്, രാജു തടത്തിൽ, പി.ലിസ്റ്റൺ, ജാക്സൺ നീണ്ടകര, ഹെൻട്രി അഷ്ടമുടി, ഹനിദാസ് അഴീക്കൽ, നകുലൻ, മാത്യൂസ് ജോസഫ്, മായ അഭിലാഷ്, റീന നന്ദിനി, അജിത് പ്രസാദ്, അജു ഇരവിപുരം, ജി.അലക്സാണ്ടർ, പി.വി.ബാബു, പി.നെപ്പോളിയൻ, റോയ് ശക്തികുളങ്ങര, റാഫിൽ കുര്യൻ, അജി പള്ളിതോട്ടം, മഹേഷ്‌, സുനിൽ പോർട്ട്‌ കൊല്ലം, ബ്രൂണോ, ഉണ്ണി, എഡ്മണ്ട്, അജു തുടങ്ങിയവർ സംസാരിച്ചു.