ജില്ലയിലെ  സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

Tuesday 14 February 2023 12:38 AM IST

കൊല്ലം : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ സ്കൂൾ ബസുകളിൽ പ്രത്യേക പരിശോധന തുടങ്ങി. സ്പീഡ് ഗവർണർ, ജി.പി.എസ്, ഫയർ എസ്റ്റിക്യുഷർ, എമർജൻസി ഡോർ, ബ്രേക്ക്, പാർക്കിംഗ് ബ്രേക്ക്, ഫസ്റ്റ് എയ്ഡ് ബോക്സ്, വാഹനത്തിന്റെ രേഖകൾ, ഡ്രൈവറുടെ ലൈസൻസ്, യൂണിഫോം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിലെത്തിയാണ് കൂടുതൽ പരിശോധനകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഇരുനൂറോളം വാഹനങ്ങൾ പരിശോധിച്ചു. അമ്പതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു.