യു.എ.ഇ ബാഡ്മിന്റൺ ടീമിൽ 7 മലയാളികൾ
Tuesday 14 February 2023 5:26 AM IST
തിരുവനന്തപുരം: ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ള യു.എ.ഇയുടെ 16അംഗ ടീമിൽ ഏഴ് മലയാളികൾ ഇടം നേടി. ദുബായ് എക്സ്ട്രാ അക്കാഡമി താരങ്ങളായ നനോനിക രാജേഷ്, എസ്. മധുമിത,ദേവ് വിഷ്ണു, ഐ.എച്ച്.എസ് ദുബായ് വിദ്യാർത്ഥി ഋഷഭ് കാളിദാസൻ, ഇന്ത്യൻ അക്കാഡമി സ്കൂൾ വിദ്യാർത്ഥി അലീന ഖാത്തൂർ, ഡി.പി.എസ് ദുബായിലെ ഭരത് ലതീഷ് എന്നിവരാണ് യു.എ.ഇക്കായി കളത്തിലിറങ്ങുന്ന മലയാളികൾ. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യൻ ടീമുൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് യു.എ.ഇ ഉള്ളത്. മലേഷ്യ, കസഖ്സ്ഥാൻ എന്നീടീമുകളും ഗ്രൂപ്പ് ബിയിലാണ്.