'ഇനി ഒരിക്കലും മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചതാണ്'; വെളിപ്പെടുത്തലുമായി ഭാവന
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തിയിരിക്കുന്നത്. ഷറഫുദ്ദീനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലണ്ടൻ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയിന്‍മെന്റ്സുമായി ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം അരുൺ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും.
ഇപ്പോഴിതാ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്റെയും തങ്ങളുടെയും പുതിയ വിശേഷങ്ങൾ കൗമുദി മൂവീസുമായി പങ്കുവച്ചിരിക്കുകയാണ് ഭാവനയും ഷറഫുദ്ദീനും. ഇനി ഒരിക്കലും മലയാളം സിനിമയിൽ അഭിനയിക്കില്ലെന്ന് താൻ തീരുമാനിച്ചതായിരുന്നു എന്നാണ് ഭാവന പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞതോടെയാണ് തീരുമാനം മാറ്റിയതെന്നും ഭാവന പറയുന്നു.