കഥാപ്രസംഗ കല: സെമിനാർ
Wednesday 15 February 2023 12:46 AM IST
പറവൂർ: കഥാപ്രസംഗകലയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയും കുമാരമംഗലം ആശാൻ സ്മാരക വായനശാലയും സംയുക്തമായി സെമിനാർ നടത്തി. നടൻ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. കാഥികൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാനും കഥാപ്രസംഗ കലയും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കാഥികൻ വി.വി. ജോസ് കല്ലട പ്രഭാഷണം നടത്തി. വി.എസ്. സന്തോഷ്, ഷീല തങ്കൻ, ഗീത ഗോപിനാഥ്, കെ.വി. ജിനൻ എന്നിവർ സംസാരിച്ചു. ആർദ്ര മരിയയുടെ നിണം നിറം കൊടുത്ത വഴിത്താരകൾ, സൂരജ് സത്യന്റെ കർണ്ണൻ എന്നീ കഥാപ്രസംഗങ്ങളും നടന്നു.