വർദ്ധമാന മഹാവീർ ജന്മദിനാഘോഷം

Wednesday 15 February 2023 12:12 AM IST

മട്ടാഞ്ചേരി: ജീവിതം സംസ്കാരികവും ധാർമ്മികതയിലും ഊന്നിയതാകണമെന്നും ജ്ഞാനത്തോടോപ്പം കരുണയും മര്യാദയുമായുള്ള മനുഷ്യനാകണമെന്നും കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മട്ടാഞ്ചേരിയിൽ ജൈന തീർ ത്ഥാങ്കരൻ വർദ്ധമാന മഹാവീർ 2550-ാംജന്മദിനാഘോഷ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാന സമ്പാദനമാണ് ജീവിത ലക്ഷ്യം അതിലൂടെ നാനാത്വത്തിലെ ഏകത്വത്തെ തിരിച്ചറിയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണ രഥ പ്രയാണത്തിന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ രഥ പ്രയാണ ദേശീയ അദ്ധ്യക്ഷൻ ഡോ.മനീന്ദ്ര ജൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൊച്ചി ഗുജറാത്തി മഹാജൻ പ്രസിഡന്റ് ജിതേന്ദ്ര ജൈൻ , കൊച്ചി ജൈന ക്ഷേത്രം പ്രസിഡന്റ് കിഷോർ ശ്യാംജി കുടുവ ,ജിനേന്ദ്ര ജൈൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ രഘുറാം. ജെ. പൈ , ടി.കെ.അഷറഫ് എന്നിവർ പങ്കെ ടുത്തു.