പുതിയ നികുതി: പരാതി ലഭിച്ചില്ലെന്ന് ഗവർണർ
Wednesday 15 February 2023 12:00 AM IST
കൊച്ചി: സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങളെക്കുറിച്ച് തനിക്ക് പരാതികളൊന്നും ലഭിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിവേദനങ്ങൾ ലഭിച്ചാൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തിൽ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. സർക്കാരിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാദ്ധ്യമങ്ങളിലൂടെയല്ല, നേരിട്ടു തന്നെ പറയും. ജനങ്ങളുടെ താത്പര്യവും വികാരവും അറിഞ്ഞ് അതിനോട് പ്രതികരിക്കേണ്ടതും മറുപടി നൽകേണ്ടതും സർക്കാരാണ്. ഗവർണർ എന്ന നിലയ്ക്ക് എല്ലാം ഭരണഘടനാനുസൃതമാണോ, നിയമപരമാണോ എന്ന് പരിശോധിക്കലാണ് തന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.