ഫിസിയോതെറാപ്പി യൂണിറ്റ് സ്ഥാപിച്ചു
Wednesday 15 February 2023 12:15 AM IST
തൃപ്പൂണിത്തുറ: ദയാസദൻ സ്കൂളിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഫിസിയോതെറാപ്പി യൂണിറ്റ് സ്ഥാപിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ പി.എൻ. സമ്പത്ത്കുമാർ ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി.
എഫ്.സി.സി എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. അനീറ്റ ജോസ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ആർ മാനേജർ എ.കെ. യൂസഫ്, ഉദയംപേരൂർ കൊച്ചുപള്ളി വികാരി ഫാ. വർഗീസ് മാമ്പിള്ളി, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, പ്രൊവിൻഷ്യൽ സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ ഷേഫി ഡേവിസ്, പ്രിൻസിപ്പൽ സി. ടെൽസ പോൾ തുടങ്ങിയവർ പങ്കെടുത്തു.