അദാനിക്കെതിരെ അന്വേഷണത്തിന് കോൺഗ്രസ് ഹർജി

Wednesday 15 February 2023 12:29 AM IST

ന്യൂ ഡൽഹി : ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ‌ഡോ. ജയ താക്കൂർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അദാനി ഗ്രൂപ്പ് ലക്ഷം കോടി രൂപയുടെ കബളിപ്പിക്കൽ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം. സിറ്റിംഗ് സുപ്രീംകോടതി ജഡ്‌‌ജിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ,​ ഇ.ഡി. തുടങ്ങിയ കേന്ദ്ര ഏജൻസികളെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ രണ്ട് പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് വെളളിയാഴ്‌ച പരിഗണിക്കാനിരിക്കേയാണ് പുതിയ ഹർജി.