എസ്.പി.സി ക്വിസ് ഇന്റലക്ച്വൽ മാരത്തോൺ
Wednesday 15 February 2023 12:16 AM IST
പത്തനംതിട്ട : വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയും അറിവും പൗരബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും സംഘടിക്കുന്ന എസ്.പി.സി ക്വിസ് ഇന്റലക്ച്വൽ മാരത്തോൺ സ്‌കൂൾ തല മൽസരങ്ങൾ 15ന് വൈകിട്ട് 4 മുതൽ 5 വരെയും ജില്ലാ തല മൽസരങ്ങൾ 25നും നടക്കുന്നതാണ്. ഹൈസ്‌കൂൾ, (8, 9 സ്റ്റാൻഡേർഡ്) ഹയർ സെക്കൻഡറി വിഭാഗം കേഡറ്റുകൾക്കും മറ്റ് വിദ്യാർത്ഥികൾക്കും മൽസരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പി.സി അടിസ്ഥാനമാക്കിയുള്ള ജനറൽ ചോദ്യങ്ങളും മറ്റ് പൊതു വിഭാഗം ചോദ്യങ്ങളും ഉണ്ടാകും. വിജയികൾക്ക് ക്യാഷ്പ്രൈസ് ഉൾപ്പെടെയുള്ള മികച്ച സമ്മാനങ്ങളും നൽകുന്നതാണ്.