കലാകായിക മേള ലോഗോ പ്രകാശനം
Wednesday 15 February 2023 12:05 AM IST
കൊച്ചി : സംസ്ഥാന എക്സൈസ് കലാകായികമേളയുടെ ലോഗോ പ്രകാശനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. 24, 25,26 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മേള നടക്കും. 24 ന് വൈകിട്ട് അഞ്ചിന് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 26 ന മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ പ്രഭാഷണം നടത്തും. മദ്ധ്യമേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണർ പി.കെ.സനു, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.