അഗ്നിവീർ: രജിസ്ട്രേഷൻ നാളെ മുതൽ
Wednesday 15 February 2023 12:25 AM IST
തിരുവനന്തപുരം: കരസേനയിൽ അഗ്നിവീർ നിയമനത്തിന് ഓൺലൈൻ രജിസ്ട്രഷൻ നാളെ ആരംഭിക്കും.മാർച്ച് 15വരെയാണ് രജിസ്ട്രഷൻ ഉള്ളത്.ജനറൽ ഡ്യൂട്ടി,ടെക്നിക്കൽ,ട്രേഡ്സ്മാൻ,ക്ളാർക്ക്,സ്റ്റോർകീപ്പർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്:www.joinindianarmy.nic.in.