കേരള സർവകലാശാല പുനഃപരീക്ഷ

Wednesday 15 February 2023 2:27 AM IST
k

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.ബി.എ(റെഗുലർ) പരീക്ഷയുടെ നവംബറിൽ നടത്തിയ വൈവ-വോസിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കുള്ള പുനഃപരീക്ഷ 23,24 തീയതികളിൽ കാര്യവട്ടം ഐ.എം.കെ.യിൽ നടത്തും.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി,ബി.എസ്‌സി ബയോടെക്‌നോളജി (മൾട്ടിമേജർ), ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ്, ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ അപേക്ഷിക്കാം.

2022ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി കോം കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (റെഗുലർ-2021അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ, സപ്ലിമെന്ററി 2017-2019 അഡ്മിഷൻ, മേഴ്സിചാൻസ് 2014-2016 അഡ്മിഷൻ)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ അപേക്ഷിക്കാം.

2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി കോം ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് (338) (റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് -2020 അഡ്മിഷൻ, സപ്ലിമെന്ററി-2019,2018,​2017 അഡ്മിഷൻ, മേഴ്സിചാൻസ് -2014,2015,2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25വരെ ഓൺലൈനായി അപേക്ഷിക്കാം.


ഫെബ്രുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) കോഴ്സ്‌ കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് കോഴ്സിന്റെ ഒന്ന്,മൂന്ന് സെമസ്റ്റർ (സെപ്തംബർ 2022) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ്, ബി.വോക് ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (റെഗുലർ -2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി -2020 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 17വരെയും 150രൂപ പിഴയോടെ 22വരെയും 400രൂപ പിഴയോടെ 24വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.

Advertisement
Advertisement