എം.ടെക് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ തൃശൂർ ക്ലസ്റ്റർ നടത്തിയ എം.ടെക് രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജ് ലോഗിനിലും ഫലം ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിന് 17വരെ അപേക്ഷിക്കാം.അപേക്ഷ ഫീസ് 525 രൂപ.
രണ്ടാം സെമസ്റ്റർ എം.ബി.എ റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടാം സെമസ്റ്റർ എം.ബി.എ (പാർട്ട് ടൈം) റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് 20വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ എം.ബി.എ, നാലാം സെമസ്റ്റർ എം.ആർക്ക്, എം പ്ലാൻ എന്നീ സപ്ലിമെന്ററി പരീക്ഷകളുടെ തീസിസ്/പ്രോജക്റ്റ്/വൈവ-വോസി എന്നിവയുടെ ഷെഡ്യൂൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ പ്രോഗ്രാമുകളുടെ പ്രോജക്ട് മൂല്യനിർണയവും വൈവ-വോസിയും 24മുതൽ 28വരെ നടക്കും.
ഒന്നാം സെമസ്റ്റർ ബി.ഡെസ് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 20ന് വിഷ്വൽ ഫണ്ടമെന്റൽ, 22ന് ഡിസൈൻ ആൻഡ് സൊസൈറ്റി പരീക്ഷകൾ നടത്തും.