നാടകോത്സവം: ഫോട്ടോഗ്രാഫി അവാർഡ് റാഫിക്ക്

Wednesday 15 February 2023 4:34 AM IST

തൃശൂർ: ഇറ്റ്‌ഫോക് അന്തരാഷ്ട്ര നാടകോത്സവത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി അവാർഡ് കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ റാഫി എം. ദേവസിക്ക്. ചാലക്കുടി മാളക്കാരൻ വീട്ടിൽ പരേതനായ ദേവസി - റോസി ദമ്പതികളുടെ മകനാണ്. സംസ്ഥാന തലത്തിലുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: ജൂഡി, മകൻ: ജോഹൻ. പുരസ്‌കാരം സംഗീതനാടക അക്കാഡമി അവാർഡുകൾക്കൊപ്പം വിതരണം ചെയ്യും.