എൽ.ബി.എസ് ക്ലർക്ക് പരീക്ഷ

Wednesday 15 February 2023 12:45 AM IST

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്കുള്ള എഴുത്ത് പരീക്ഷ ഫെബ്രുവരി 26ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സിലബസ് സെന്റർ വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല.