8 സബ് രജിസ്ട്രാർ ഓഫീസുകൾ തുറക്കും

Wednesday 15 February 2023 12:47 AM IST

തിരുവനന്തപുരം: സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മ പദ്ധതികളുടെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് എട്ട് സബ് രജിസ്ട്രാർ ഓഫീസുകളുടെ പുതിയ മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്യും. പുറമെ കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ളക്സും പ്രവർത്തനം തുടങ്ങും. വർക്കല സബ് രജിസ്ട്രാർ ഓഫീസിന് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വൈകാതെ നടക്കും.അഴിയൂർ,വില്യാപ്പിള്ളി,തിരുവള്ളൂർ (കോഴിക്കോട് ജില്ല),മട്ടന്നൂർ (കണ്ണൂർ),തൃപ്രയാർ (തൃശൂർ),കോതമംഗലം (എറണാകുളം),കൊടക്കൽ (മലപ്പുറം),കടുത്തുരുത്തി (കോട്ടയം) സബ് രജിസ്ട്രാർ ഓഫീസുകൾക്കാണ് പുതിയ മന്ദിരങ്ങൾ. 73.004കോടിയാണ് ഇതിന്റെ ചെലവ്. കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ളക്സിന് 2.767കോടി. വർക്കലയിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് 1.733കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

Advertisement
Advertisement