ഡോ.പ്രേംസാഗർ മിശ്രയ്ക്ക് ഐ.ഐ.ടിയുടെ ബഹുമതി
Wednesday 15 February 2023 3:11 AM IST
ധൻബാദ്: സൗത്ത് ഈസ്‌റ്റേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിന്റെ (എസ്.ഇ.എസ്.എൽ) ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. പ്രേംസാഗർ മിശ്രയ്ക്ക് ധൻബാദിലെ ഐ.ഐ.ടി-ഐ.എസ്.എമ്മിന്റെ പരമോന്നത ബഹുമതി. ഖനനമേഖലയിലെ മികച്ച സംഭാവനകൾ മാനിച്ച്, വിശിഷ്‌ട പൂർവവിദ്യാർത്ഥി പുരസ്‌കാരമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
ഐ.എസ്.എം ധൻബാദിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ പത്നി പൂനം മിശ്ര സന്നിഹിതയായിരുന്നു. ഇന്ത്യൻ സ്‌കൂൾ ഒഫ് മൈൻസിൽ (ഐ.എസ്.എം) നിന്ന് 1987ൽ ബി.ടെക് (മൈനിംഗ്) പൂർത്തിയാക്കിയ ഡോ.മിശ്ര, ഇവിടെ നിന്ന് പിഎച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. 2010-14ൽ അദ്ദേഹം ഐ.എസ്.എം അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്നു.