ഓർത്തോഡോക്സ് സഭ വീൽചെയറുകൾ നൽകി
Wednesday 15 February 2023 12:58 AM IST
തിരുവല്ല : ഓർത്തോഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് 10 വീൽചെയറുകൾ കൈമാറി. മാർ ഒസ്താത്തിയോസിന്റെ പതിനൊന്നാം അനുസ്മരണ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിൻറെ സ്മരണാർത്ഥമാണ് വീൽ ചെയറുകൾ നൽകിയത്. പാലിയേറ്റിവ് കെയർ രക്ഷാധികാരി കെ.പി. ഉദയഭാനു വീൽചെയറുകൾ ഏറ്റുവാങ്ങി. രക്ഷാധികാരി രാജുഏബ്രഹാം, കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സെക്രട്ടറി അഡ്വ.ആർ.മനു, ട്രഷറർ അഡ്വ.ജെനു മാത്യു, ഡയറക്ടർ ബോർഡംഗങ്ങളായ കെ.ബാലചന്ദ്രൻ, ബോബൻ പരുത്തിക്കാട്ടിൽ, ടി.എ.റെജികുമാർ, ജോസ് കളീക്കൽ എന്നിവർ പങ്കെടുത്തു.