ഡ്രൈവിംഗിനിടെ ഫോൺ വിളി: ലെെസൻസ് സസ്പെൻഡ് ചെയ്തു
Wednesday 15 February 2023 12:20 AM IST
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളിച്ച ഡ്രൈവറിന്റെ ലെെസൻസ് സസ്പെൻഡ് ചെയ്തു.ഇയാളെ ഒരാഴ്ച നിർബന്ധിത പരിശീലനത്തിന് അയക്കും.പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ സുമേഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വെരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്ത് വാഹനമോടിച്ചത്.ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് 2000രൂപ ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ട്രാഫിക് പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രേഖകൾ ഹാജരാക്കാത്തതിനെത്തുടർന്ന് വാഹനം പിടിച്ചെടുക്കുകയും ഇയാളോട് ഫറോക്ക് ആർ.ടി.ഒ. ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയുമായിരുന്നു.