പി.എസ്‌സി താത്കാലിക പരീക്ഷാ കലണ്ടർ
Wednesday 15 February 2023 12:22 AM IST
തിരുവനന്തപുരം: പി.എസ്‌സി ഈ വർഷം നടത്തുന്ന പരീക്ഷകളുടെ താത്കാലിക കലണ്ടർ പ്രസിദ്ധീകരിച്ചു.
2022ഡിസംബർ 31വരെയുള്ള വിജ്ഞാപനത്തിൽ 760കാറ്റഗറികളിലേക്കായി 1015പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്.
മെയ്-ജൂലായ് 112, ജൂൺ-ആഗസ്റ്റ് 303, ജൂലായ്-സെപ്തംബർ176, ആഗസ്റ്റ്-ഒക്‌ടോബർ 223, സെപ്തംബർ-നവംബർ116 ഒക്‌ടോബർ -ഡിസംബർ85. ഇനി പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെ തസ്തികകളിലേക്കുള്ള പരീക്ഷയും കമ്മിഷൻ തീരുമാനമനുസരിച്ച് ഇതോടൊപ്പം നടത്തും.