കെടെറ്റ് പരീക്ഷ: പ്രമാണ പരിശോധന

Wednesday 15 February 2023 12:42 AM IST

തിരുവല്ല : 2022 ഡിസംബറിൽ നടത്തിയ കെടെറ്റ് പരീക്ഷയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുളള സെന്ററായ എം.ജി.എം.എച്ച്.എസ്.എസിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ പരിശോധന 16, 17 തീയതികളിൽ രാവിലെ 10മുതൽ വൈകിട്ട് നാലുവരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കാറ്റഗറി ഒന്ന് 16ന് രാവിലെ 10 മുതൽ 12വരെ. കാറ്റഗറി രണ്ട് 16ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെ. കാറ്റഗറി മൂന്ന് 17ന് രാവിലെ 10 മുതൽ 12വരെ. കാറ്റഗറി നാല് 17ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലു വരെ. സർട്ടിഫിക്കറ്റ് പരിശോധന വേളയിൽ ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റ് പ്രിന്റ്, എസ്.എസ്.എൽ.സി മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും ഹാജരാക്കണം. മാർക്കിൽ, യോഗ്യതയിൽ ഇളവുളള പരീക്ഷാർത്ഥികൾ അത് തെളിയിക്കാനുളള സർട്ടിഫിക്കറ്റ് ഹാജരാക്കണം.