24 മണിക്കൂർ ഫാർമസി
Wednesday 15 February 2023 12:43 AM IST
കൊച്ചി: എറണാകുളം ജനറൽആശുപത്രിയിൽ ഇനി 24 മണിക്കൂറും മരുന്നുകൾ ലഭ്യമാകും. ആശുപത്രിയിലെ മുഴുവൻ സമയ ഫാർമസിയുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. അത്യാഹിതവിഭാഗത്തിന് സമീപമാണ് പുതിയ ഫാർമസി. നിലവിലുള്ള ഔട്ട് പേഷ്യന്റ് ഫാർമസിയിൽ നിന്നുള്ള മരുന്ന് വിതരണം പഴയതു പോലെ തുടരുമെന്ന് സൂപ്രണ്ട് ഡോ. ഷാഹിർഷാ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, കളക്ടർ ഡോ. രേണുരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, കൗൺസിലർ പത്മജ എസ് മേനോൻ, ഡോ. ഷാഹിർഷാ തുടങ്ങിയവർ പങ്കെടുത്തു.