കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പദ്ധതി, കലാകായിക കോന്നി

Wednesday 15 February 2023 12:07 AM IST
ക​ല​ഞ്ഞൂ​രി​ൽ​ ​കാ​യി​ക​ മ​ന്ത്രി​ ​വി.​ ​അ​ബ്ദു​ ​റ​ഹ്മാ​ൻ​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന​ ​ആ​ധു​നി​ക​ ​ഫി​റ്റ്ന​സ് ​സെ​ന്റ​റി​ൽ​ ​കെ​.​യു​.​ജ​നീ​ഷ് ​കു​മാ​ർ​ ​എം​ .എ​ൽ.​എ​ ​യും​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​സി​ .കെ. ​വി​നീ​തും​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ന്നു

കോന്നി : കൊമ്പന്റെ തലയെടുപ്പുള്ള കോന്നി കലാകായിക രംഗത്തും പെരുമയ്ക്കുള്ള ഒരുക്കത്തിലാണ്. ലഹരിയുടെയും ഇന്റർനെറ്റിന്റെയും വലയത്തിൽ നിന്ന് മോചനംനേടി ചുറുചുറുക്കുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്‌കരിക്കുന്ന പദ്ധതിയാണിത്. കായിക ഇനങ്ങളായ ഫുട്ബാൾ, വോളീബാൾ, സോഫ്റ്റ് ബാൾ, ഹാൻഡ് ബാൾ,ആർച്ചറി, റോളർ സ്ക്കേറ്റിംഗ്, ഹോക്കി, ഖോ ഖോ, ഫെൻസിംങ്ങ് തുടങ്ങിയവയിലും ഉപകരണ സംഗീതം, നൃത്തനൃത്യങ്ങൾ, സംഗീതം തുടങ്ങിയ കലാ ഇനങ്ങളിലുമാണ് കോന്നി മണ്ഡലത്തിലെ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്നത്. ഇന്ത്യൻ ഫുട്ബാൾ താരം സി.കെ.വിനീത് ആണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ദേശീയ താരങ്ങളായ റിനോ ആന്റോ, എൻ.പി.പ്രദീപ് എന്നിവരും കായിക പരിശീലനങ്ങൾക്ക് നേതൃത്വo നൽകും. ഇവർ ഇന്നലെ കോന്നിയിൽ എത്തി എം.എൽ.എയോടൊപ്പം വിവിധ കായിക കേന്ദ്രങ്ങൾ സന്ദർശിച്ചു. പദ്ധതിയുടെ ഭാഗമായി കലഞ്ഞൂരിൽ സജ്ജമാക്കിയിട്ടുള്ള കായികക്ഷമതാ പരിശീലന കേന്ദ്രത്തിലും സന്ദർശനം നടത്തി. കലഞ്ഞൂരിലെ ആധുനിക ഫിറ്റ്‌നസ് സെന്റർ വെള്ളിയാഴ്ച 11ന് മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും.

കോന്നിയിലെ കായിക താരങ്ങളെ ദേശീയ തലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ പ്രായത്തിൽ ഉള്ളവരുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള കായിക ഉപകരണ സംവിധാനങ്ങൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ സ്ഥാപിക്കും.

കെ.യു.ജനീഷ് കുമാർ എം.എൽ.എ