ഡെമോക്രാറ്റിക് ഫോറം ജന്മദിനാഘോഷം

Wednesday 15 February 2023 12:05 AM IST

കൊല്ലം:ഡെമോക്രാറ്റിക് ഫോറത്തിന്റെ 37-ാം ജന്മദിനാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷനായി. തണൽ (പ്രൊട്ടക്ഷൻ ആൻഡ് റിലീഫ് ടു എൽഡേഴ്സ് ആൻഡ് ചിൽഡ്രൻ ) ഉദ്ഘാടനം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ നിർവഹിച്ചു. ഫോറത്തിന്റെ നന്മകേരളം 'ഒരാൾ ഒരുമരം' പദ്ധതി പ്രമുഖ ഗാന്ധിയൻ തകിടി കൃഷ്ണൻ നായരും ഫോറം രക്ഷാധികാരിയായിരുന്ന മുൻ മന്ത്രി പ്രൊഫ.എൻ.എം.ജോസഫ്, റെസിയത്ത് ഇബ്രാഹിം എന്നിവരുടെ പേരുകളിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ ഉദ്ഘാടനം സി.കെ.ഗോപിയും വിദ്യാർത്ഥികൾക്കുള്ള കുടുംബജീവിത വിദ്യാഭ്യാസം പദ്ധതിയുടെ ഉദ്ഘാടനം ഫാ.ഡി.ഗീവർഗീസ് തരകനും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. കണ്ടച്ചിറ യേശുദാസ്, ഓച്ചിറ യൂസഫ് കുഞ്ഞ്, എഫ്.വിൻസെന്റ്, പ്രൊഫ.കെ.കൃഷ്ണൻ,നാസർ ചക്കാല, സുരേഷ് ലോറൻസ്, ബി.ധർമ്മരാജൻ, കുമാർ കുന്നത്തൂർ, ആർ.മോഹനൻ പിള്ള, ഗ്രേസി സുനിൽ, കെ.ലതിക, മങ്ങാട് ലത്തീഫ്, മംഗലത്ത് നൗഷാദ്, എൻ.ജയകുമാർ, പി.എൻ.ബാബുകുട്ടൻ, എം.കെ.തമീം, മുഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു.