ജില്ലാതല പെൺപക്ഷ വായനാമത്സരം 19ന്
Wednesday 15 February 2023 12:44 AM IST
കൊല്ലം: ജില്ലാലൈബ്രറി കൗൺസിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന പെൺപക്ഷവായനാ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം 19 രാവിലെ 10ന് കൊല്ലം വിമലഹൃദയ ഗേൾസ് ഹൈസ്‌കൂളിൽ കഥാകാരി കെ.രേഖ നിർവഹിക്കും. ജില്ലയിലെ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ആയിരത്തോളം വനിതകളാണ് പങ്കെടുക്കുന്നത്. ഇന്ദുലേഖ, നീർമാതളം പൂത്തകാലം, ചണ്ഡാലഭിക്ഷുകി, പെണ്ണുങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ പെൺശില്പികൾ എന്നീ പുസ്തകങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒന്നാം സ്ഥാനത്തിന് 6000, രണ്ടാം സ്ഥാനത്തിന് 3,000 മൂന്നാം സ്ഥാനത്തിന് 2000 രൂപയും നാലാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ 1000 രൂപ വീതം കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സർട്ടിഫിക്കറ്റും നൽകും.