തോട്ടം മുക്കിൽ സീബ്രാലൈൻ വേണം
കൊട്ടാരക്കര: ഓയൂർ റോഡ് തൃക്കണ്ണമംഗൽ തോട്ടംമുക്കിൽ വേഗത നിയന്ത്രണ സംവിധാനമില്ല. അപകടങ്ങൾ പതിവാകുന്നു. കൊട്ടാരക്കറ ഓയൂർ റോഡിലെ സ്വകാര്യ. ബസുകളുടെ മത്സര ഓട്ടവും ചീറിപ്പായുന്ന ടിപ്പർ ലോറികളും യാതൊരു നിയന്ത്രണവുമില്ലാത്ത ഇരുചക്രവാഹനങ്ങളും തോട്ടം മുക്കിൽ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സദാ തിരക്കേറിയ ഈ റോഡിൽ തോട്ടം മുക്കിലെ നാൽക്കവലയിൽ ട്രാഫിക് ഡ്യൂട്ടിക്ക് ട്രാഫിക് വാർഡനെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ.ടി.സി, കില, ജവഹർ നവോദയ സ്കൂൾ, ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ തോട്ടം മുക്കിൽ തിരക്കും ഗതാഗത കുരുക്കും സൃഷ്ടിക്കുന്നു. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി കടന്നുപോകാൻ റോഡിൽ സീബ്രാലൈൻ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.