സെമിനാർ നാളെ

Wednesday 15 February 2023 1:32 AM IST

കരുനാഗപ്പള്ളി : ഓൾ ഇന്ത്യ ലായേഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനം 24, 25, 26 തീയതികളിൽ കൊല്ലത്ത് വെച്ച് നടക്കുന്നതിന്റെ ഭാഗമായി നാളെ വൈകിട്ട് 3ന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ വെച്ച് സെമിനാർ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജ്യുഡിഷ്യറി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാർ മുൻ എം.പി അഡ്വ.സമ്പത്ത് ഉദ്ഘാടനം ചെയ്യും. മുതിർന്ന അഭിഭാഷകരെ ചടങ്ങിൽ വെച്ച് അഡ്വ.കെ. സോമപ്രസാദ് പൊന്നാട അണിയിച്ച് ആദരിക്കും. അഡ്വ.പി.പ്രസാദ് അദ്ധ്യക്ഷനാകും. അഡ്വ.ടി.ഗീനാകുമാരി, കുരീപ്പുഴ ശ്രീകുമാർ, ജി.രാജദാസ്, അഡ്വ.കെ.പി.ജബ്ബാർ, അഡ്വ. എസ്.പ്രഹ്ളാദൻ, അഡ്വ.ജി.സുഹോത്രൻ എന്നിവർ പ്രസംഗിക്കും. അഡ്വ.മുഹമ്മദ് ഷൈൻ സ്വാഗതവും അഡ്വ.എൻ.സി. പ്രേംചന്ദ്രൻ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ പാരിപ്പള്ളി രവീന്ദ്രൻ, ഡോ.മീന, പി.ശിവപ്രസാദ്, മുഹമ്മദ് ഷൈൻ, ജി.രാജദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement