ലിവർപൂൾ വിജയവഴിയിൽ
Wednesday 15 February 2023 3:55 AM IST
ലണ്ടൻ: നാല് മത്സരങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ ദിവസം നടന്ന മെഴ്സിസൈഡ് ഡെർബിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എവർട്ടണെ ലിവർപൂൾ കീഴടക്കി. മുഹമ്മദ് സലയും കോഡി ഗാക്‌പോയുമാണ് ലിവറിന്റെ സ്കോറർമാർ. ലിവർപൂൾ ജേഴ്സിയിൽ നെതർലൻഡ് യുവതാരം ഗാക്പോയുടെ ആദ്യഗോളായിരുന്നു ഇത്. ഗോൾ നേടാനുള്ള രണ്ട് മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് എവർട്ടണ് തിരിച്ചടിയായി. 32 പോയിന്റുമായി ലിവർ ഒമ്പതാം സ്ഥാനത്താണ്. 18 പോയിന്റ് മാത്രമുള്ള എവർട്ടൺ 18-ാം സ്ഥാനത്ത് തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ്.