രണ്ടാം ടെസ്റ്റിന് ശ്രേയസും
ന്യൂഡൽഹി : പരിക്കിൽ നിന്ന് മോചിതനായ ശ്രേയസ് അയ്യർ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഹൗസ്ഫുൾ വെള്ളിയാഴ്ച മുതൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയ വേദിയാകുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയലെ രണ്ടാം മത്സരത്തിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതായി ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 2017 ഡിസംബറിന് ശേഷം ആദ്യമായാണ് ഈ സ്റ്റേഡിയം ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. മൂന്നാം ടെസ്റ്ര് ഇൻഡോറിൽ അതേസമയം പരമ്പരയിലെ മൂന്നാം മത്സരം ധർമ്മശാലയ്ക്ക് പകരം ഇൻഡോറിൽ നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചു. അടുത്തയിടെ പുതുക്കിപ്പണിത സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡ് രാജ്യാന്തര മത്സരങ്ങൾക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൂന്നാം ടെസ്റ്റ് ഇൻഡോറിലേക്ക് മാറ്റിയത്.