സർക്കാരിൽ കരിനിഴൽ വീഴ്ത്താനാകില്ല: മന്ത്രി

Thursday 16 February 2023 1:09 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ലൈഫ് പദ്ധതി സ്തംഭിച്ചിട്ടില്ല. പദ്ധതി സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഈ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിലുള്ള ആരോപണമുണ്ടായിരുന്നു. പരാതിയുണ്ടെങ്കിൽ അതിന്റെ രീതിയിൽ നടക്കട്ടെ. അതൊന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും മാദ്ധ്യമ പ്രവർത്തകരോടു അദ്ദേഹം പ്രതികരിച്ചു.

Advertisement
Advertisement