അധിക നികുതി പിൻവലിക്കണമെന്ന് ട്രാക്ക്

Thursday 16 February 2023 12:00 AM IST

തൃക്കാക്കര:സാധാരണ ജനങ്ങളുടെ മേൽ ചുമത്തുന്ന അധിക നികുതി പിൻവലിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (ട്രാക്ക്). ജനങ്ങളെ ബാധിക്കുന്ന ബഡ്ജറ്റ് നിർദേശങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ ട്രാക്ക് നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ട്രാക്ക് വർക്കിംഗ് പ്രസിഡണ്ട് കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. പോൾ മേച്ചേരി, അസീസ് മൂലയിൽ, റാഫി ആലപ്പാട്ട്, കെ.കെ.അക്ബർ, കൗൺസിലർമാരായ സിസി വിജു, സജിന അക്ബർ, ട്രാക്ക് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Advertisement
Advertisement