കേരള സർവകലാശാല പരീക്ഷാഫലം

Thursday 16 February 2023 1:12 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2022 സെപ്തംബറിൽ നടത്തിയ 3-ാം സെമസ്റ്റർ ബി.എ/ബി.എസ് സി ( മേഴ്സിചാൻസ്-2010,2011,2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമായി 25 വരെ അപേക്ഷിക്കാം.

2022 ഏപ്രിലിൽ നടത്തിയ 2-ാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് ന്യൂ ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 28ന് ആരംഭിക്കുന്ന 4-ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ.എൽ.എൽ.ബി(റെഗുലർ -2020 അഡ്മിഷൻ,സപ്ലിമെന്ററി-2013-2019 അഡ്മിഷൻ,മേഴ്സിചാൻസ് -2011 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്‌സി.കമ്പ്യൂട്ടർസയൻസ്,ബി.സി.എ(എസ്.ഡി.ഇ-ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി-2017-2019 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷകൾ 20ന് ആരംഭിക്കും.

6-ാം സെമസ്റ്റർ ബി.എസ്‌സി.കമ്പ്യൂട്ടർസയൻസ്-ഹിയറിംഗ് ഇംപയേർഡ്,ആഗസ്റ്റ് 2022(റെഗുലർ-2019 അഡ്മിഷൻ,സപ്ലിമെന്ററി-2017-2018അഡ്മിഷൻ) പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള തീയതി ഫെബ്രുവരി 28വരെ നീട്ടി.

1-ാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/സി.ആർ.സി.ബി.സി.എസ്.എസ്(ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.പി.എ/ബി.വോക്)(ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2021 അഡ്മിഷൻ,സപ്ലിമെന്ററി-2018-2020 അഡ്മിഷൻ,മേഴ്സിചാൻസ്-2014-2016 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 19വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
മാർച്ച് 9ന് ആരംഭിക്കുന്ന 3-ാം സെമസ്റ്റർ എം.ബി.എ മേഴ്സിചാൻസ് (2009 സ്‌കീം-2010-2013 അഡ്മിഷൻ,2014 സ്‌കീം-2014-2017അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

Advertisement
Advertisement