പട്ടികജാതി വികസന ഓഫീസർ നിയമനം വീണ്ടും

Thursday 16 February 2023 12:14 AM IST

തിരുവനന്തപുരം: നിയമനം നിലച്ച പട്ടികജാതി വികസന ഓഫീസർ (ഗ്രേഡ് 2) തസ്തികയിലേക്ക് പി.എസ്.സി ആറ് ഉദ്യോഗാർതഥികൾക്ക് അഡ്‌വൈസ് മെമ്മോ അയച്ചു.. വകുപ്പിൽ നിന്നും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.

മതിയായ യോഗ്യതയില്ലാത്ത 92 പേർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകിയതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന് 'കേരളകൗമുദി ' റിപ്പോർട്ട്

ചെയ്തിരുന്നു.മാസങ്ങളായി മുടങ്ങിയ നിയമനമാണ് , ഇതേ തുടർന്ന്പുനരാരംഭിച്ചത്. ആഗസ്റ്റിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന ശേഷം അഡ്വൈസ് ലഭിച്ചവർക്കു പോലും ജോലിയിൽ പ്രവേശിക്കാനായിരുന്നില്ല. അനധികൃത നിയമനം കാരണം ഒഴിവുകൾ ഇല്ലാതായതാണ് കാരണം ഇത് വിവാദമായതോടെ അവർക്ക് നിയമനം നൽകി.

. നേരിട്ടുള്ള നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് യോഗ്യതയെങ്കിലും സ്ഥാനക്കയറ്റം ലഭിച്ചവരിൽ പലരും പത്താം ക്‌ളാസ് യോഗ്യത മാത്രമുള്ളവരാണെന്നാണ് ആരോപണം. സ്ഥാനക്കയറ്റം ലഭിച്ച 92 പേരുടെ ലിസ്റ്റ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും

അധികൃതർ മറച്ചുവച്ചു.

അറിയിച്ചില്ലെന്ന്

വകുപ്പ്

പി.എസ്.സി അഡ്വൈസ് നൽകിയെങ്കിലും ഇക്കാര്യം അറിയിച്ചില്ലെന്നാണ് പട്ടിക ജാതി വകുപ്പിന്റെ പുതിയ വാദം. അതിനാൽ നിയമന ഉത്തരവ് വൈകുമെന്നും പറയുന്നു.

പി.എസ്.സിയിലെ ആർ 1 (റൊട്ടേഷൻ) സെക്ഷനിൽ നിന്നും ഇക്കഴിഞ്ഞ 8 നാണ് ഇതുസംബന്ധിച്ച കത്ത് പട്ടിക ജാതി വകുപ്പിന് അയച്ചത്..

Advertisement
Advertisement