ഡിജിറ്റൽ ബാങ്കിംഗ് സെമിനാർ ഒരുക്കി ബാങ്ക് ഒഫ് മഹാരാഷ്‌ട്ര
Friday 17 February 2023 3:19 AM IST
കൊച്ചി: ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കമ്പനികൾ തുടങ്ങിയവയ്ക്കായി 'ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് ലാംഗ്വേജസ്" ഓൾ ഇന്ത്യ ഹിന്ദി സെമിനാർ ഒരുക്കി ബാങ്ക് ഒഫ് മഹാരാഷ്‌ട്ര. ഡൽഹിയിൽ നടന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി അൻഷൂലി ആര്യ മുഖ്യാതിഥിയായി.
ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എ.എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.എം ആൻഡ് രാജ്ഭാഷാ ജനറൽ മാനേജർ (ഹെഡ് ഓഫീസ്) കെ.രാജേഷ് കുമാർ, സോണൽ ഹെഡ് ആൻഡ് ജനറൽ മാനേജർ ചിത്ര ദത്താർ തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ധനകാര്യസേവന വകുപ്പ് സാമ്പത്തിക ഉപദേഷ്‌ടാവ് സുധീർ ശ്യാം വിശിഷ്‌ടാതിഥിയായി.