എറണാകുളത്തിന് ഓവറാൾ കിരീടം
Friday 17 February 2023 12:03 AM IST
കൊച്ചി : കോലഞ്ചേരിയിൽ നടന്ന 45-ാം സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം ജില്ല ഓവറാൾ കിരീടം നേടി. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. സീനിയർ, ജൂനിയർ, മാസ്റ്റേഴ്‌സ്, ഗ്രാൻഡ് മാസ്റ്റേഴ്‌സ് വിഭാഗങ്ങളിൽ 1400 താരങ്ങൾ പങ്കെടുത്ത മേളയിൽ മികച്ച താരമായി ഇടപ്പള്ളി ലൈഫ് ജിംനേഷ്യത്തിലെ മാസാഹിർ സൈദൂനെ തിരഞ്ഞെടുത്തു. ബോളിവുഡ് താരങ്ങളായ പർവിൻ ദബസ്, പ്രീതി ജംഗ്യാനി എന്നിവർ സമ്മാനദാനം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.