'സീഡിംഗ് കേരള 2023' സമ്മേളനം
Friday 17 February 2023 12:40 AM IST
കൊച്ചി: സ്റ്റാർട്ടപ്പുകളിലേയ്ക്ക് നിക്ഷേപം ആകർഷിക്കാനും സാദ്ധ്യതകൾ വിവരിക്കാനും കേരള സ്റ്റാർട്ടപ്പ് മിഷൻ 'സീഡിംഗ് കേരള 2023' സമ്മേളനം സംഘടിപ്പിക്കും. മാർച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റിൽ മന്ത്രി ടി.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 150ലധികം നിക്ഷേപകർ, 40 ലധികം പ്രഭാഷകർ, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ, നയരൂപകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. മാർച്ച് ഏഴിന് രാവിലെ 10 മുതൽ കേരള സ്റ്റാർട്ടപ്പ് മിഷൻ കളമശേരി ഐ.എസ്.ഇയിൽ 'സീഡിംഗ് കേരള ഇൻവെസ്റ്റർ കഫേ' യും സംഘടിപ്പിക്കും. സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കുമുള്ള ഫണ്ടിംഗ് അവസരങ്ങൾക്കും മാർഗനിർദേശം നൽകുന്നതിനാണ് ഇൻവെസ്റ്റർ കഫേ.