ദേശീയ-അന്താരാഷ്‌ട്ര റാങ്കിംഗ് തിളക്കവുമായി ഇലാൻസ്
കോഴിക്കോട്: ദേശീയ-അന്താരാഷ്ട്ര റാങ്കുകൾ കരസ്ഥമാക്കി ഇലാൻസിലെ വിദ്യാർത്ഥികളുടെ മുന്നേറ്റം. എ.സി.സി.എ 2022 ഡിസംബർ സെഷനിലെ പരീക്ഷയിൽ ഒമ്പത് വിഷയങ്ങളിൽ ദേശീയതലത്തിൽ അഞ്ച് ഒന്നാംറാങ്കുകളും അന്താരാഷ്ട്രതലത്തിൽ 2, 4, 5, 6, 10 എന്നീ റാങ്കുകളും മലയാളി വിദ്യാർത്ഥികൾ കരസ്ഥമാക്കി.
ഹിസാന ഹനീഫ് എ.എ.എ എന്ന വിഷയത്തിലും ആദിത്യ കൃഷ്ണ എ.എ., എഫ്.ആർ എന്നീ വിഷയങ്ങളിലും സിൻസിൽ ഷാൻ പി.എം., എഫ്.എം എന്നീ വിഷയങ്ങളിലും റാങ്കുകൾ നേടിയെന്ന് ഇലാൻസ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇലാൻസിലൂടെ നേരത്തേയും ദേശീയ-അന്താരാഷ്ട്ര റാങ്കുകൾ കേരളത്തിൽ എത്തിയിട്ടുണ്ട്.
ഹൈബ്രിഡ് പഠനരീതി, മികച്ച അദ്ധ്യാപകരുടെ നേതൃത്വം, സമ്മർദ്ദങ്ങളില്ലാത്ത പഠനാന്തരീക്ഷം എന്നിവയിലൂടെ 10,000 ത്തിലധികം വിദ്യാർത്ഥികളെയാണ് ഇലാൻസ് പ്രാപ്തരാക്കിയതെന്ന് ഇലാൻസ് സി.ഇ.ഒ ജിഷ്ണു പി.വി പറഞ്ഞു. സാധാരണ കൊമേഴ്‌സ് കോച്ചിംഗ് സെന്ററിൽ നിന്ന് പൂർണമായും ഒരു കൊമേഴ്‌സ് എക്കോ സിസ്റ്റം ആവുന്നതിന്റെ ഭാഗമായി ഹൈ ഫൈ, കൊമേഴ്‌സ് ലാബ്, ഇലാൻസ് പ്ലസ്, എസ്‌ടോക്‌സ് എന്നീ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാങ്ക് പ്രഖ്യാപനച്ചടങ്ങിൽ ഇലാൻസ് ഡയറക്ടർമാരായ ഹബീബ് റഹിമാൻ, ജോജോ ടോമി, അക്ഷയ് ലാൽ, അനീസ് പുളിക്കൽ, ഇലാൻസ് ഫാക്കൽറ്റി ഗോപിക മംഗലശേരി എന്നിവരും പങ്കെടുത്തു.