ജലബഡ്ജറ്റ് രൂപീകരണം

Friday 17 February 2023 12:48 AM IST

കൊച്ചി: രാജ്യത്താദ്യമായി എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ജല ബഡ്ജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി.ഡബ്ല്യു.ആർ.ഡി.എം) ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. പ്രദേശത്തെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബഡ്ജറ്റ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 87 പഞ്ചായത്തുകളിൽ ബഡ്ജറ്റ് തയ്യാറാക്കും. എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഹരിതകേരളം മിഷൻ അസി. കോ ഓർഡിനേറ്റർ എബ്രഹാം കോശി വിഷയാവതരണം നടത്തി. ഡോ. സുശാന്ത്, ഡോ.വിവേക്, എസ്. രഞ്ജിനി, ടി.പി. സുധാകരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement