99 സമുദ്രോത്പന്ന കേന്ദ്രങ്ങൾക്കുള്ള വിലക്ക് ചൈന നീക്കി

Friday 17 February 2023 3:00 AM IST

കൊച്ചി: ഇന്ത്യയിലെ 99 കയറ്റുമതി സംസ്‌കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് ചൈന നീക്കി. സമുദ്രോത്പന്നങ്ങൾക്ക് ഉറവിടത്തിൽ തന്നെ സംഭരണ ഗുണമേന്മ ഉറപ്പാക്കുമെന്ന ഇന്ത്യയുടെ ഉറപ്പ് പരിഗണിച്ചാണിത്.

അടുത്ത സാമ്പത്തിക വർഷം സമുദ്രോത്പന്ന കയറ്റുമതി അഞ്ച് മുതൽ പത്ത് ശതമാനം വരെ ഉയരുമെന്ന് സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയർമാൻ ഡി.വി.സ്വാമി പറഞ്ഞു.

എം.പി.ഇ.ഡി.എ., എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിൽ, ബീജിംഗിലെ ഇന്ത്യൻ എംബസി, വാണിജ്യ മന്ത്രാലയം, എന്നിവ നടത്തിയ സംയുക്ത പരിശ്രമങ്ങളാണ് ഫലം കണ്ടത്. കൊൽക്കത്തയിൽ ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ നടക്കുമ്പോഴാണ് ചൈന വിലക്ക് നീക്കിയത്.