റോട്ടറി സമ്മേളനം ഇന്നാരംഭിക്കും
Friday 17 February 2023 12:03 AM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201 സമ്മേളനം കോൺഫ്‌ളുവൻസ് ഇന്നു മുതൽ 19 വരെ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. 18ന് രാവിലെ 9.45ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ഗവർണർ എസ്. രാജ്‌മോഹൻ നായർ, ട്രെയിനർ ആർ. മാധവ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. റോട്ടറി പാർപ്പിടം പദ്ധതിയുടെ ഭാഗമായി 200 വീടുകൾ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 12ന് പശ്ചിമബംഗാൾ ഗവർണർ കൈമാറും. റോട്ടറി ഐക്കൺ അവാർഡുദാനം പ്രമുഖരുടെ പ്രഭാഷണം തുടങ്ങിയവയുണ്ടാകും. 19 ന് രാവിലെ കെ.കെ. ശൈലജ എം.എൽ.എ സംസാരിക്കും.