ആർമി അഗ്‌നിവീർ: രജിസ്‌ട്രേഷൻ

Friday 17 February 2023 12:10 AM IST

കൊച്ചി: കരസേനയുടടെ കോഴിക്കോട് മേഖലാ ഓഫീസ് അഗ്‌നിവീർ നിയമനത്തിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. ഒന്നാം ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷയാണ്. രണ്ടാം ഘട്ടം റിക്രൂട്ട്‌മെന്റ് റാലിയാണ്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും അവിവാഹിതരായ പുരുഷവനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികകൾക്ക് ഇ മെയിൽ വഴി അഡ്മിറ്റ് കാർഡുകൾ ലഭിക്കും.ഫീസ് 250 രൂപ.