തിരുശേഷിപ്പ് ഇന്ന് സ്ഥാപിക്കും

Friday 17 February 2023 12:12 AM IST

നെടുമ്പാശേരി: പൊയ്ക്കാട്ടുശ്ശേരി മോർ കുറിയാക്കോസ് സഹദ ചാപ്പലിൽ മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏല്യാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് ഇന്ന് സ്ഥാപിക്കും. തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകീട്ട് 5.45ന് തുരുത്തിശ്ശേരി പള്ളിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കും.
പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം പള്ളിയിൽ സ്വീകരണത്തിനും ധൂപപ്രാർത്ഥനയ്ക്കും ശേഷം പള്ളിയിൽ നിന്ന് കാൽനട ഘോഷയാത്രയായി ചാപ്പലിൽ എത്തിച്ചേരും. 6.30ന് സന്ധ്യാപ്രാർത്ഥനയോടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും എബ്രഹാം മോർ സേവേറിയോസ്, ഏല്യാസ് മോർ അത്താനാസിയോസ് എന്നീ മെത്രാപ്പോലിത്തൻമാരുടെയും കാർമ്മികത്വത്തിൽ തിരുശേഷിപ്പ് സ്ഥാപിക്കും.

Advertisement
Advertisement