അദ്വൈതാശ്രമത്തിൽ ഇന്ന്: ദാർശനിക സമ്മേളവും ചരിത്രസമ്മേളനവും

Friday 17 February 2023 12:19 AM IST

ആലുവ: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് രണ്ട് സമ്മേളനങ്ങൾ നടക്കും. രാവിലെ പത്തിന് ശ്രീനാരായണ ഗുരുവിന്റെ സത്യദർശനത്തെ മുൻനിർത്തി ദാർശനിക സമ്മേളവും ഉച്ചയ്ക്ക് രണ്ടിന് മലയാളനാട് അരുവിപ്പുറം പ്രതിഷ്ഠക്ക് മുമ്പും പിമ്പും എന്ന വിഷയത്തെ മുൻനിർത്തി ചരിത്ര സമ്മേളവും നടക്കും.

ദാർശനിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ത്യാഗീശ്വരൻ, സ്വാമി പരാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി നന്ദാത്മജാനന്ദ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ഡോ. ഗീത സുരാജ്, സി. ജോർജ് ജോനമ്മ സേവ്യർ, സ്വാമി അനപേക്ഷാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി നിവേദാനന്ദ, പ്രതാപൻ ചേന്ദമംഗലം, സ്വാമി പ്രബോധ തീർത്ഥ, കെ.എൻ. ദിവാകരൻ എന്നിവർ സംസാരിക്കും.

ചരിത്ര സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അദ്ധ്യക്ഷത വഹിക്കും. കെ. ബാബു എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കെ.എൻ. ഗണേശ്, പ്രൊഫ. കെ. വി. കുഞ്ഞികൃഷ്ണൻ, പി.എം. മനോജ്, ടി.ജി. മോഹൻദാസ്, പി.പി. രാജൻ, എൻ.കെ. ബൈജു, സ്വാമി ശിവനാരായണ തീർത്ഥ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ശങ്കരാനന്ദ, കെ.എസ്. സ്വാമിനാഥൻ, ജെനീഷ് കൃഷ്ണൻ എന്നിവർ സംസാരിക്കും.

Advertisement
Advertisement