കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

Friday 17 February 2023 12:04 AM IST
വളർത്തു പശു സമീപത്തെ ഉപയോഗ രഹിതമായ കിണറിൽ വീണനിലയിൽ

പന്തളം:കുളനട പനങ്ങാട് കല്ലിരിക്കുന്നേൽ ഓമനക്കുട്ടന്റെ പശു സമീപത്തെ ഉപയോഗ രഹിതമായ കിണറ്റിൽ വീണു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം അടൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഷാനവാസ് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ രാജേഷ്, അരുൺജിത്ത്, പ്രജോഷ് , സന്തോഷ് ജോർജ് , അനിൽകുമാർ എന്നിവർ പങ്കെടുത്തു.